പൊതു സ്ഥലത്ത് വെച്ച് അംഗപരിമിതയായ യുവതിയെ കടന്ന് പിടിച്ച കേസിൽ
തമിഴ് നാട് സ്വദേശിയെ കോടതി ശിക്ഷിച്ചു.
തെങ്കാശി രാജപാളയം മുരുഗന് കോവില്‍ തെരുവില്‍ മൂര്‍ത്തി എന്ന മൂര്ത്തിസത്യ (42)യെയാണ് വിവിധ വകുപ്പുകളിലായി 11 വര്‍ഷം തടവിനും, 15000 രൂപ പിഴയടക്കുന്നതിനും തൃശ്ശൂര്‍ മൂന്നാം അഡീഷണല്‍ ജില്ലാ ജഡ്ജി അന്യാസ് തയ്യില്‍ വിധിച്ചത്. പിഴ തുക അതിജീവിതയ്ക്ക് നല്‍കണമെന്നും, പിഴയടക്കാത്ത പക്ഷം മൂന്നു മാസം കൂടുതല്‍ തടവ് അനുഭവിക്കണണെന്നും വിധിയില്‍ പറഞ്ഞിട്ടുണ്ട്.
2024 നവംബര്‍ മാസത്തില്‍ തൃശ്ശൂര്‍ പടിഞ്ഞാറെ കോട്ട ജംഗ്ഷനില്‍ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം.
ജോലി കഴിഞ്ഞ് പോകുകയായിരുന്ന യുവതിയെ പ്രതി കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വെച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. തൃശ്ശൂര്‍ ടൗണ്‍ വെസ്റ്റ് പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന കെ.ജി. ജയനാരായണനാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. കേസില്‍ സിവില്‍ പോലീസ് ഓഫീസര്‍ സി.വി. വിനീത് കുമാര്‍ പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു.
പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ ഗവണ്മെന്റ് പ്ലീഡര്‍ & പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ.എന്‍ സിനിമോള്‍ ഹാജരായി.
അംഗപരിമിതയായ യുവതിയെ കടന്ന് പിടിച്ച കേസിൽ തമിഴ് നാട് സ്വദേശിയെ കോടതി ശിക്ഷിച്ചു