freepress24news.com

എ.ആർ ശ്രീകുമാർ രാജിവെച്ചു

20260619
Spread the News

ബി.ജെ.പി തൃശൂർ സൗത്ത് ജില്ലാ പ്രസിഡൻ്റ് എ.ആർ ശ്രീകുമാർ രാജിവെച്ചു.
ഭാര്യയെ മർദ്ദിച്ചെന്ന് പരാതി വിവാദമായ സാഹചര്യത്തിലാണ് രാജി.
സംസ്ഥാന പ്രസിഡൻ്റിന് രാജിക്കത്ത് കൈമാറിയതായി ശ്രീകുമാറിനോടടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ശ്രീകുമാർ മർദ്ദിച്ചെന്നാരോപിച്ച് ഭാര്യ പ്രിയങ്ക മതിലകം പൊലീസിന് മൊഴി നൽകിയിരുന്നു.
പ്രിയങ്കയുടെ മൊഴി രേഖപ്പെടുത്തിയ മതിലകം പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.

രാജിക്കത്തിൻ്റെ പൂർണ്ണരൂപം
ബഹു ഭാരതീയ ജനതാ പാർട്ടി സംസ്ഥാന അധ്യക്ഷൻ മുൻപാകെ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലും മറ്റ് വേദികളിലുമായി നടക്കുന്ന ചർച്ചകളും പ്രതികരണങ്ങളും ഞാൻ ശ്രദ്ധിക്കുന്നുണ്ട്. എന്നോടുള്ള ആത്മാർത്ഥമായ സ്നേഹവും കരുതലും കൊണ്ടാണ് പലരും പിന്തുണ അറിയിക്കുന്നതെന്നും എനിക്ക് ബോധ്യമുണ്ട്. ആ സ്നേഹത്തിനും വിശ്വാസത്തിനും ഓരോരുത്തരോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. അതേസമയം, ഇത് തികച്ചും ഒരു കുടുംബപരമായ വിഷയമാണ്. അതിനാൽ തന്നെ, ഈ വിഷയത്തെ അനാവശ്യ വിവാദങ്ങളിലേക്കും വ്യക്തിഹത്യയിലേക്കും അസത്യ പ്രചാരണങ്ങളിലേക്കും നയിക്കുന്നത് ആരുടെയും നന്മയ്ക്കും ഗുണകരമല്ല.ദൗർഭാഗ്യകരമെന്ന് പറയട്ടെ, ചില സോഷ്യൽ മീഡിയ ഹാൻഡിലുകളും സൈബർ ഇടങ്ങളിലെ സംഘടിത പ്രൊഫൈലുകളും ചില മുഖ്യധാരാ മാധ്യമങ്ങളും യാഥാർത്ഥ്യങ്ങളേക്കാൾ വിവാദങ്ങൾ സൃഷ്ടിക്കാനാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നത് വേദനാജനകമാണ്. ഒരു കുടുംബ വിഷയത്തെ

രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗപ്പെടുത്തുകയും, മനഃപൂർവ്വം തെറ്റിദ്ധാരണകൾ സൃഷ്ടിക്കുകയും, വ്യക്തിഹത്യയ്ക്ക് വഴിയൊരുക്കുകയും ചെയ്യുന്ന പ്രവണതകൾ ആരോഗ്യകരമായ സമൂഹത്തിന് ഒരിക്കലും ഭൂഷണമല്ല.എന്നെ വ്യക്തിപരമായും പൊതുപ്രവർത്തന രംഗത്തും അപകീർത്തിപ്പെടുത്തുന്നതിനും, കാപട്യപൂർണമായ രാഷ്ട്രീയ വിവാദങ്ങൾ കൃത്രിമമായി സൃഷ്ടിക്കുന്നതിനും ചില കേന്ദ്രങ്ങൾ ബോധപൂർവം ശ്രമിക്കുന്നതായി വ്യക്തമാണ്. എന്നാൽ, സത്യത്തിലും നീതിയിലും വിശ്വസിക്കുന്നവർ ഇത്ത പ്രചാരണങ്ങൾക്ക് മുന്നിൽ ഒരിക്കലും പതറുകയില്ല.എന്നെ സ്നേഹിക സ്നേഹിക്കുന്നവരോടും, എൻ്റെയൊപ്പം പ്രവർത്തിക്കുന്ന സഹപ്രവർത്തകരോടും ഒരു വിനീതമായ അഭ്യർത്ഥനയുണ്ട്. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുകയോ, മറുപടിയായി അനാവശ്യ പ്രചാരണങ്ങളിൽ ഏർപ്പെടുകയോ ചെയ്യരുത്. നമ്മുടെ സംസ്‌കാരം നമ്മെ പഠിപ്പിച്ചിട്ടുള്ളത് സംയമനവും മാന്യതയും പരസ്‌പര ബഹുമാനവുമാണ്.നിങ്ങളുടെ പിന്തുണ എനിക്ക് വലിയ കരുത്താണ്. എന്നാൽ ആ പിന്തുണ ആരെയും മുറിവേൽപ്പിക്കുന്ന വാക്കുകളായോ, വിദ്വേഷത്തിൻ്റെ ഭാഷയായോ മാറരുത്. മറിച്ച്, സഹാനുഭൂതിയുടെയും പ്രാർത്ഥനയുടെയും മാനുഷിക മൂല്യങ്ങളുടെയും രൂപത്തിലായിരിക്കട്ടെ ഒരു കുടുംബ വിഷയത്തിൽ എല്ലാവരും മിതത്വവും പക്വതയും പാലിക്കണമെന്നും, വ്യക്തികളുടെ സ്വകാര്യതയെ മാനിക്കണമെന്നും, സമൂഹത്തിൽ വിഷം കലർത്തുന്ന സൈബർ ആക്രമണങ്ങൾക്കും കാപട്യ രാഷ്ട്രീയ അജണ്ടകൾക്കും ഇരയാകാതിരിക്കണമെന്നും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. ഇത്തരം

“എൻ്റെ ചോരയ്ക്കായ് ദഹിക്കുന്നവർ എൻ്റെ ജില്ലാ പ്രസിഡൻ്റ് സ്‌മാനത്തെയാണ് ഭയപ്പെടുന്നത് കഴിഞ്ഞ 8 വർഷം സംഘടനാ പ്രവർത്തനത്തിൽ നിന്നും മാറിനിന്നപ്പോഴും കേൾക്കാത്ത ആരോപണമാണ് ഈ കഴിഞ്ഞ ഒരു വർഷമായി കേൾക്കുന്നത്. എൻ്റെ ചോരയ്ക്കായ് ദഹിക്കുന്നവരുടെ മുൻപിൽ ഭയപ്പെട്ടിട്ടല്ല ഞാൻ ജീവനുതുല്യം സ്നേഹിക്കുന്ന പ്രസ്ഥാനത്തെ,എൻ്റെ നേതാക്കൻമാരെ,എന്നെ ഇതുവരെ കണ്ണിലെ കൃഷ്‌ണമണി പോലെ കാത്ത്‌സൂക്ഷിച്ച പ്രവർത്തകരെ ധർമ്മസങ്കടത്തിലാക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ എൻ്റെ ജില്ലാ പ്രസിഡന്റ് ചുമതലയിൽ നിന്നും രാജിവയ്ക്കുന്നു. എന്നെ സ്നേഹിക്കുന്ന എൻ്റെ നേതാക്കന്മാരും എൻ്റെ സഹപ്രവർത്തകരും എന്നോട് ക്ഷമിക്കണം നിങ്ങളുടെ കൂടെപ്പിറപ്പായി എന്നും കൂടെയുണ്ടാകും.”


Spread the News
error: Content is protected !!
Scroll to Top