സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ അത്ലറ്റിക് മീറ്റിൽ കൊടുങ്ങല്ലൂർ കൊടുങ്ങല്ലൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ റണ്ണറപ്പായി.
വിവിധ വിഭാഗങ്ങളിലായി അഞ്ച് ഒന്നാം സ്ഥാനങ്ങളും ആറ് രണ്ടാം സ്ഥാനങ്ങളും ആറ് മൂന്നാം സ്ഥാനങ്ങളും ഉൾപ്പെടെ 17 സമ്മാനങ്ങളാണ് സ്കൂൾ സ്വന്തമാക്കിയത്.
സീനിയർ ബോയ്സ് വിഭാഗത്തിൽ പോൾവോൾട്ടിൽ പി.എസ് സഞ്ജയ് ഒന്നാം സ്ഥാനവും മുഹമ്മദ് നിസ്വിൻ എം.എൻ രണ്ടാം സ്ഥാനവും നേടി. ഹൈജമ്പിൽ മുഹമ്മദ് നിസ്വിൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജൂനിയർ ബോയ്സ് വിഭാഗത്തിൽ മുഹമ്മദ് സെമീൽ നൂറ്, ഇരുന്നൂറ് മീറ്ററുകളിൽ രണ്ടാം സ്ഥാനം നേടി.വി.എസ് ഹുബൈൽ എണ്ണൂറ് മീറ്ററിൽ രണ്ടാം സ്ഥാനത്തെത്തി.ഇ.എസ് ചന്ദ്ര കൗശിക് ഡിസ്കസ് ത്രോയിൽ ഒന്നാം സ്ഥാനവും ജാവലിൻ ത്രോയിൽ രണ്ടാം സ്ഥാനവും ഷോട്ട്പുട്ടിൽ മൂന്നാം സ്ഥാനവും നേടി. മീറ്റർ റിലേയിൽ കൊടുങ്ങല്ലൂർ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
സീനിയർ ഗേൾസ് വിഭാഗത്തിൽ ഇ.ബി ഫിത ഫാത്തിമ നൂറ്മീറ്ററിൽ ഒന്നാം സ്ഥാനവും ഇരുന്നൂറ് മീറ്ററിലും ബ്രോഡ് ജമ്പിലും രണ്ടാം സ്ഥാനവും നേടി. റിലേയിൽ ടീം മൂന്നാം സ്ഥാനവും സ്വന്തമാക്കി.
ജൂനിയർ ഗേൾസ് വിഭാഗത്തിൽ കെ.എസ് സുഹ ഫാത്തിമ നൂറ്, ഇരുന്നൂറ് മീറ്ററുകളിൽ ഒന്നാം സ്ഥാനം നേടി ഇരട്ട സ്വർണ്ണം കരസ്ഥമാക്കി. ഷോട്ട്പുട്ടിൽ കെ.എ ഫാത്തിമ മൂന്നാം സ്ഥാനം നേടി.
സംസ്ഥാന ടെക്നിക്കൽ സ്കൂൾ അത്ലറ്റിക് മീറ്റ്; കൊടുങ്ങല്ലൂർ ഗവ.ടെക്നിക്കൽ സ്കൂൾ റണ്ണർ അപ്പ്