ശ്രീനാരായണ ഗുരു ജയന്തി ദിന ഘോഷയാത്രയുടെ ഭാഗമായി ഇന്ന് (28/8/26 വെള്ളി)
വൈകുന്നേരം 04.00 മണി മുതൽ കൊടുങ്ങല്ലൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
ഘോഷയാത്ര നടക്കുന്ന സമയത്ത് കൊടുങ്ങല്ലൂർ ടൗണിലേക്ക് ബസ്സുകൾ പ്രവേശിക്കരുത്.
ഗുരുവായൂർ ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ കൊടുങ്ങല്ലൂർ ചന്തപ്പുരയിൽ യാത്രക്കാരെ ഇറക്കി കൊടുങ്ങല്ലൂർ ബൈപ്പാസ് റോഡ് വഴി കോട്ടപ്പുറത്തേക്ക് യാത്ര തുടരേണ്ടതാണ്.
മറ്റു വാഹനങ്ങൾ ടൗണിലേക്ക് വരാതെ നേരിട്ട് ബൈപ്പാസ് വഴി യാത്ര തുടരണം.
ഗുരുവായൂർ ഭാഗത്തു നിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന ഓർഡിനറി ബസ്സുകൾ ചന്തപ്പുര ബസ് സ്റ്റാൻറിൽ യാത്ര അവസാനിപ്പിച്ച് തിരികെ യാത്ര തുടരേണ്ടതാണ്
ഗുരുവായൂർ ഭാഗത്തു നിന്നും അഴിക്കോട് എറിയാട് എന്നിവടങ്ങളിൽ നിന്നും എത്തുന്ന ബസുകൾ ചന്തപ്പുര ബസ് സ്റ്റാൻ്റിൽ യാത്ര അവസാനിപ്പിക്കണം.
എറണാകുളം ഭാഗത്തു നിന്നു വരുന്ന ബസ്സുകൾ തെക്കേ നട ,ബസ് സ്റ്റാൻറ് വഴി ചന്തപ്പുര വഴി യാത്ര തുടരേണ്ടതാണ്
മാള,കൃഷ്ണൻകോട്ട പറവൂർ ഭാഗത്തു നിന്നും വരുന്ന ബസ്സുകൾ സാധാരണ നിലയിൽ തെക്കേ നട , ബസ് സ്റ്റാൻറ് വഴി ചന്തപ്പുര വഴി യാത്ര തുടരേണ്ടതാണ്
തൃശ്ശൂർ ഇരിഞ്ഞാലക്കുട ഭാഗത്തു നിന്നും വരുന്ന ബസ്സുകൾ കൊടുങ്ങല്ലുർ ട്രസ്റ്റ് ബസ് സ്റ്റാൻറിൽ യാത്ര അവസാനിപ്പിക്കുകയും
അവിടെ നിന്ന് യാത്രക്കാരെ കയറ്റി യാത്ര തുടരേണ്ടതുമാണ്.