വെള്ളാങ്കല്ലൂർ കാരുമാത്രയിൽ കനത്ത മഴയിൽ തകർന്ന വീട് മന്ത്രി ഒ.ജെ ജനീഷ് സന്ദർശിച്ചു. മേൽക്കൂര പൂർണമായും തകർന്ന
മംഗലത്ത് കവിതയുടെ വീട് സന്ദർശിച്ച മന്ത്രി അടിയന്തര സഹായം എത്തിക്കാൻ തൃശ്ശൂർ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി പഞ്ചായത്ത് പ്രസിഡന്റ് സുലേഖ അബ്ദുള്ളക്കുട്ടി, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഇ.വി
സജീവ്,
കമാൽ കാട്ടകത്ത്, എ. ചന്ദ്രൻ,
സാബു കണ്ടത്തിൽ,
കെ.എൻ സജീവ്,
ഹക്കിം ഇബാൽ, കബീർ കാരുമാത്ര, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ
മിനി ഗോപി,
ഗീതാ സുധാകരൻ, പ്രീതി ടീച്ചർ,
റിയാസ് വെളുത്തേരി, നൗഷാദ് വള്ളിവട്ടം, അലി മോൻ കരിപ്പാക്കുളം എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.