freepress24news.com

റഊഫ് കരൂപ്പടന്നയുടെ പുസ്തക പ്രകാശനം

IMG 20260801 WA0050
Spread the News

മാധ്യമ പ്രവർത്തകനും വെള്ളാങ്ങല്ലൂർ പ്രസ്സ് ക്ലബ്ബ് അംഗവുമായ റഊഫ് കരൂപ്പടന്ന എഴുതിയ “പവിഴദ്വീപിലെ നക്ഷത്രങ്ങൾ” എന്ന പുസ്തകത്തിൻ്റെ പ്രകാശനം ആഗസ്റ്റ് 2 ന് ഞായറാഴ്ച നടക്കും.
രാവിലെ 11 ന് കരൂപ്പടന്ന ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ കായിക – യുവജനകാര്യ മന്ത്രി അഡ്വ.ഒ.ജെ.ജനീഷ് പുസ്തക പ്രകാശനം നിർവ്വഹിക്കും. റിട്ട. അധ്യാപിക ജാനകി രാമചന്ദ്രൻ ആദ്യ പുസ്തകം സ്വീകരിക്കും.
വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുലേഖ അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിക്കും.
മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി ഖാദർ പട്ടേപ്പാടം പുസ്തക പരിചയം നടത്തും.

ബഹ്റൈൻ പ്രവാസികളായ പ്രതിഭകളെ കുറിച്ച് റഊഫ് എഴുതി ഗൾഫ് മാധ്യമത്തിൽ പ്രസിദ്ധീകരിച്ച കുറിപ്പുകളുടെ സമാഹാരമായ ഈ പുസ്തകത്തിൻ്റെ പ്രസാധനം നിർവ്വഹിച്ചിരിക്കുന്നത് കൊടുങ്ങല്ലൂർ അക്കാ പുൽക്കോ പബ്ലിക്കേഷൻസ് ആണ്.

വെള്ളാങ്ങല്ലൂർ പ്രസ്സ് ക്ലബ്ബ്


Spread the News
error: Content is protected !!
Scroll to Top