freepress24news.com

തൊഴിൽ മേളയൊരുക്കി കെ.സി.വൈ.എം

20260718
Spread the News

  • പറവൂർ: കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ഡോൺബോസ്കോ ജോബ് പ്ലേസ്‌മെന്റ് നെറ്റ്‌വർക്ക്, കരിയർ ഗൈഡൻസ് & ജോബ് പ്ലേസ്‌മെന്റ് സർവീസസ് എന്നിവയുമായി സഹകരിച്ച് ‘മെഗാ തൊഴിൽ മേള 2026’ സംഘടിപ്പിച്ചു. കെ.സി.വൈ.എം കോട്ടപ്പുറം രൂപത ആതിഥേയത്വം വഹിച്ച മേളയിൽ ഐടി, ബിപിഒ, റീട്ടെയ്ൽ, ഹോട്ടൽ മാനേജ്‌മെന്റ്, മാനുഫാക്ചറിംഗ്, ബാങ്കിംഗ് & ഫിനാൻസ്, ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ നിന്നായി ഇരുപതിലധികം പ്രമുഖ കമ്പനികൾ പങ്കെടുത്തു.
    ​തൊഴിൽ മേളയുടെ ഉദ്ഘാടനം കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ നിർവ്വഹിച്ചു. കെ.സി.വൈ.എം സംസ്ഥാന സമിതി പ്രസിഡന്റ് ഷിബിൻ ഷാജി അദ്ധ്യക്ഷത വഹിച്ചു.
    സംസ്ഥാന സമിതി ഡയറക്ടർ ഫാ. ഡിറ്റോ കൂള ആമുഖ പ്രഭാഷണം നടത്തി.
    ഡോൺബോസ്കോ ജോബ് പ്ലേസ്‌മെന്റ് നെറ്റ്‌വർക്ക് പ്രോഗ്രാം മാനേജർ ഹരീഷ്, പ്രോഗ്രാം കോ ഓർഡിനേറ്റർ ലിയാൻഡർ, BREADS പ്ലേസ്‌മെന്റ് കോ ഓർഡിനേറ്റർ മോനിക്ക എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഹരീഷ്,
    കെ.സി.വൈ.എം സംസ്ഥാന സമിതി
    ജനറൽ സെക്രട്ടറി കാസി പൂപ്പന, കെ.സി.വൈ.എം കോട്ടപ്പുറം രൂപത പ്രസിഡന്റ് റെയ്ച്ചൽ ക്ലീറ്റസ്, രൂപതാ ഡയറക്ടർ ഫാ. നീൽ ചടയമുറി,
    കെ.സി.വൈ.എം സംസ്ഥാന സമിതി
    സെക്രട്ടറി ജോയൽ ജോൺ റോയ് എന്നിവർ സംസാരിച്ചു.

Spread the News
error: Content is protected !!
Scroll to Top