- ഗംഗാധരൻ്റെ സത്യസന്ധതയ്ക്ക് വിലയിടാൻ പണത്തിനാകില്ല.
അൻപതിനായിരം രൂപയടങ്ങിയ ബാഗ് ഉടമസ്ഥന് തിരികെ നൽകിയ പി. കെ. ഗംഗാധരന് ആദരം.
വഴിയിൽ വീണുകിട്ടിയ പണമടങ്ങിയ ബാഗ് ഉടമസ്ഥന് തിരികെ നൽകി സത്യസന്ധതയുടെ മാതൃകയായ കൊടുങ്ങല്ലൂർ ടൗൺ ബാങ്കിലെ മുൻ ജീവനക്കാരൻ പി. കെ. ഗംഗാധരനെ ബാങ്ക് അധികൃതർ ആദരിച്ചു.
മറ്റൊരു ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്റെ കൈയിൽ നിന്നും നഷ്ടപ്പെട്ട 50,000 രൂപയിലധികം അടങ്ങിയ ബാഗാണ് ഗംഗാധരന് വഴിയിൽ നിന്നും ലഭിച്ചത്. അത് ഉടനടി ഉടമസ്ഥന് എത്തിച്ചു നൽകുകയായിരുന്നു ടൗൺ ബാങ്ക് ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ ജനറൽ മാനേജർ സനൽ ചാക്കോയുടെ നേതൃത്വത്തിലാണ് ഗംഗാധരനെ അനുമോദിച്ചത്.
നൻമ നിറഞ്ഞവൻ ഗംഗാധരൻ കളഞ്ഞുകിട്ടിയ അര ലക്ഷം രൂപ തിരികെ നൽകി