മതിലകം ഓണച്ചമ്മാവിൽ കോഴിക്കട ഉടമയെ കടയിലെ മെഷീനിൽ നിന്നും ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഓണച്ചമ്മാവ് റേഷൻ കടയ്ക്ക് പടിഞ്ഞാറ് ഭാഗം കോഴിപ്പറമ്പിൽ സത്യൻ്റെ മകൻ സനോജ് (56) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. വൈകീട്ട് ആറ് മണിയോടെ വീട്ടിൽ നിന്നും കോഴിക്കടയിലേക്ക് പോയ ഇദ്ദേഹത്തെ രാത്രി വീട്ടുകാർ ഫോണിൽ വിളിച്ചിട്ടും
എടുക്കാതായതിനെത്തുടർന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് നിലത്ത് മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. കോഴികളുടെ തൂവൽ നീക്കം ചെയ്യുന്ന മെഷീനും നിലത്ത് മറിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു. ഈ മെഷീനിൽ നിന്നും ഷോക്കേറ്റാണ്
അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. മതിലകം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.