freepress24news.com

ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം വഴിപാട്

20260626
Spread the News

  1. ഗുരുവായൂരപ്പന് വഴിപാടായി സ്വർണ്ണക്കിരീടം.
    37 പവനോളം (299.9 ഗ്രാം ) തൂക്കം വരുന്ന കല്ലുകൾ പതിച്ച സ്വർണ്ണക്കിരീടം വഴിപാടായി സമർപ്പിച്ചത് തിരുപ്പൂരിൽ വ്യവസായിയായ രാജൻ പി നായരാണ്. ഇന്നു രാവിലെയായിരുന്നു സമർപ്പണം. ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം.രാധ, അസി.മാനേജർ എം. ഹരിദാസ്, വഴിപാടുകാരനായ രാജൻ പി നായരുടെ കുടുംബാംഗങ്ങൾ, ഭക്തർ എന്നിവർ സന്നിഹിതരായി. സോപാനപ്പടിയിൽ സമർപ്പിച്ച സ്വർണ്ണക്കിരീടം ചാർത്തിയായിരുന്നു ഇന്ന് ശ്രീഗുരുവായൂരപ്പന് ഉച്ചപൂജ.
    മിഥുനമാസത്തിലെ മുപ്പട്ട് വ്യാഴാഴ്ചയായ ജൂൺ 18നും ശ്രീഗുരുവായൂരപ്പന് സ്വർണക്കിരീടം വഴിപാടായി ലഭിച്ചിരുന്നു

Spread the News
error: Content is protected !!
Scroll to Top