freepress24news.com

കാട്ടാനയുടെ ആക്രമണത്തിൽ ഊരുമൂപ്പന് പരിക്കേറ്റു

20260622
Spread the News

കാട്ടാനയുടെ ആക്രമണത്തിൽ ഊരുമൂപ്പന് പരിക്കേറ്റു. പാലപ്പിള്ളി നടാംപാടം കള്ളിചിത്ര ആദിവാസി ഉന്നതിയിലെ മൂപ്പൻ മനയ്ക്കൽ വീട്ടിൽ 65 വയസുള്ള
ഗോപാലനാണ് പരിക്കേറ്റത്.
തിങ്കളാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം.
ഉന്നതിക്ക് സമീപത്തെ തേക്ക് തോട്ടത്തിൽ വിറക് എടുക്കാൻ പോയ മൂപ്പൻ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു. തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് വീണ ഗോപാലൻ തിരിഞ്ഞോടുകയായിരുന്നു. ഉന്നതിയിൽ എത്തി തളർന്നു വീണ ഗോപാലനെ വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു.
വാരിയെല്ലിന് ഒടിവും നെഞ്ചിൽ ക്ഷതവുമേറ്റ ഗോപാലൻ തീവ്രപരിചരണ വിഭാഗത്തിലാണ്.


Spread the News
error: Content is protected !!
Scroll to Top