ബംഗളുരുവിലുണ്ടായ വാഹനപകടത്തിൽ ചാവക്കാട് സ്വദേശി മരിച്ചു. ഇരട്ടപ്പുഴ കോളനിപ്പടിക്ക് സമീപം തെക്കൻ ഹനീഫയുടെ മകൻ അബ്ദുല്ല(25)യാണ് മരിച്ചത്.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ അബ്ദുല്ലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബംഗളൂരുവിലെ ഐ ടി കമ്പനിയിലെ ജീവനക്കാരനാണ് അബ്ദുല്ല.
ബംഗളൂരുവിൽ വാഹനാപകടം; ചാവക്കാട് സ്വദേശി മരിച്ചു