freepress24news.com

ഇക്കുറി എം.എൽ.എ അവാർഡ് എട്ട് എ പ്ലസുകാർക്കും

Burfy
Spread the News

ഇക്കുറി എം.എൽ.എ അവാർഡ് എട്ട് എ പ്ലസുകാർക്കും.
കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി മന്ത്രി അഡ്വ.ഒ.ജെ ജനീഷ് ഏർപ്പെടുത്തിയ എം.എൽ.എ അവാർഡിന് അപേക്ഷ ക്ഷണിച്ചു.
2025-26 അദ്ധ്യായന വർഷത്തിൽ കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ സ്ഥിരതാമസക്കാരും, മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ പഠിച്ചവരുമായ പത്താം ക്ലാസിൽ 8 A+ ഉം, അതിന് മുകളിലുള്ള ഗ്രേഡുകളും,
പ്ലസ് ടു, സി.ബി.എസ്.ഇ, ഐ.സി.എസ്.സി, പന്ത്രണ്ടാം ക്ലാസുകളിൽ 90%ത്തിന് മുകളിൽ മാർക്ക് നേടി
വിജയിച്ച വിദ്യാർത്ഥികളെയുമാണ് അവാർഡിന് പരിഗണിക്കുക. അർഹരായവർ മാർക്ക് ലിസ്റ്റിൻ്റെ പകർപ്പും, ഫോൺ നമ്പറും അഡ്രസ്സും ഫോട്ടോയുടെ പുറകുവശത്ത് പേരും എഴുതി മാള കെ.എസ്.ആർ.ടി.സി സ്റ്റാൻ്റിന് സമീപമുള്ള മന്ത്രിയുടെ ഓഫീസിലോ, കൊടുങ്ങല്ലൂർ പടിഞ്ഞാറെ നടയിലുള്ള കാർഷിക വികസന ബാങ്കിലോ ജൂൺ 23ന് വൈകുനേരം 5മണിക്ക് മുൻപായി എത്തിക്കേണ്ടതാണ്. കൊടുങ്ങല്ലൂർ മണ്ഡല പരിധിക്ക് അകത്തുള്ള സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾ അവരവരുടെ സ്കൂളിൽ നൽകിയിട്ടുള്ള ഗൂഗിൾ ഷീറ്റ് വഴി നിർദിഷ്ട വിവരങ്ങൾ പൂരിപ്പിച്ചാൽ മതിയാകും.
കൂടുതൽ വിവരങ്ങൾക്ക്
മിനിസ്റ്റർ ഓഫീസ് മാള:
04802990980, നിഷാഫ് കൊടുങ്ങല്ലൂർ
9947447477 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.


Spread the News
error: Content is protected !!
Scroll to Top