ചെറിയൊരു കുടുംബ വിഷയത്തെ പർവ്വതീകരിച്ചു കൊണ്ട് അപകീർത്തികര മായ വ്യക്തിഹത്യകൾ ചില രാഷ്ട്രീയ കക്ഷികൾ നടത്തുന്നത് ശരിയല്ലെന്ന്
ബി.ജെ.പി തൃശൂർ സൗത്ത് ജില്ലാ പ്രസിഡൻ്റ് എ.ആർ ശ്രീകുമാർ പ്രസ്താവനയിൽ പറഞ്ഞു.
തനിക്കെതിരെ ഭാര്യ പ്രിയങ്ക നൽകിയ പരാതിയോട് പ്രതികരിക്കവെ,
പത്ര- ദൃശ്യ മാധ്യമ രംഗത്തും, രാഷ്ട്രീയരംഗത്ത് പോലും പ്രവർത്തിക്കുന്ന നല്ലൊരു ശതമാനം പേരുടെ വീടുകളിലും ഇത്തരം കുടുംബ വിഷയങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അതിനെയൊക്കെ ഇത്തരത്തിൽ വലിയ തോതിലുള്ള അധിക്ഷേപങ്ങൾ നടത്തി പ്രചരിപ്പിക്കുന്നതിൽ തീരെ യോജിപ്പില്ലെന്നും എ.ആർ.ശ്രീകുമാർ വ്യക്തമാക്കി.
തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് എ.ആർ ശ്രീകുമാറിൻ്റെ മറുപടി