സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ഇന്ന് എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ടുള്ളത്. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, കോട്ടയം ഉൾപ്പടെയുള്ള ജില്ലകളിൽ രാത്രി കനത്ത മഴയാണ് ലഭിച്ചത്. കൊച്ചിയിൽ പലയിടത്തും വെള്ളക്കെട്ടുണ്ടായി. ഇടുക്കിയിൽ രാത്രി യാത്രക്ക് നിരോധനമുണ്ട്.
മഴ കനക്കുന്നു എല്ലാ ജില്ലകളിലും മുന്നറിയിപ്പ്