മോഹിനിയാട്ടം സിനിമാ മോഡൽ ബ്രില്യൻസിന് ശ്രമം,
കുക്കറിലെ ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി.
കുന്നംകുളം സബ് ഇൻസ്പെക്ടർ രാകേഷിന് ലഭിച്ച വിവരത്തെ തുടർന്ന്
നടത്തിയ പരിശോധനയിലാണ്
അടുപ്പൂട്ടി തെങ്ങിങ്കൽ വീട്ടിൽ ബിനീഷിൻ്റെ വീട്ടിൽ നിന്നും
കഞ്ചാവ് പിടികൂടിയത്.
രണ്ടുമണിക്കൂർ നീണ്ട പരിശോധനയ്ക്കിടയിൽ വീടിൻ്റെ അടുക്കളയിൽ നിന്നും കുക്കർ വിസിലടിച്ചപ്പോൾ കഞ്ചാവിൻെറ മണം ലഭിച്ച പോലീസ് കുക്കർ പരിശോധിച്ചപ്പോഴാണ് ചോറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ
400 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്.
തുടർന്ന് ബിനീഷി നെ പൊലീസ് അറസ്റ്റ് ചെയ്തു.
മോഹിനിയാട്ടം സിനിമാ മോഡൽ ബ്രില്യൻസിന് ശ്രമം, കുക്കറിലെ ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി