freepress24news.com

ജി.എഫ്.ഐ നാഷണൽ ഗ്രാപ്ലിങ് ചാമ്പ്യൻഷിപ്പിൽ ദേവനന്ദിനിക്ക് ഇരട്ട നേട്ടം

20260606
Spread the News

പത്തൊൻപതാമത് ജി.എഫ്.ഐ നാഷണൽ ഗ്രാപ്ലിങ് ചാമ്പ്യൻഷിപ്പിൽ ദേവനന്ദിനിക്ക് ഇരട്ട നേട്ടം.
ആസാമിലെ ഗുവാഹത്തി ബുഗേശ്വരി ഫുക്നാനി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചു നടന്ന മത്സരത്തിൽ കൊടുങ്ങല്ലൂർ ചാപ്പാറ ഓറ എഡിഫൈ ഗ്ലോബൽ സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ ദേവനന്ദിനി
നോ-ഗി വിഭാഗത്തിൽ സ്വർണമെഡലും ഗി വിഭാഗത്തിൽ വെങ്കല മെഡലും കരസ്ഥമാക്കി. കാരുമാത്ര പാലക്കാത്ത് ഉണ്ണി ജി. മേനോന്റെയും സരിക ഉണ്ണിയുടെയും മകളാണ് ദേവ നന്ദിനി. ഹെഡ് കോച്ച് അഷ്‌കർ ബഷീർ, കോച്ച് ഷമീലുദ്ധീൻ, അസിസ്റ്റന്റ് കോച്ച് മുഹമ്മദ്‌ നിഹാൽ എന്നിവരുടെ കീഴിലാണ് ദേവനന്ദിനി പരിശീലനം നടത്തുന്നത്.


Spread the News
error: Content is protected !!
Scroll to Top