മണലൂരിൽ വീടിനുമുകളിൽ മരം വീണ് യുവാവിന് ദാരുണന്ത്യം.
മണലൂർ സ്വദേശി വിഷ്ണു (27)വാണ് മരിച്ചത്.
ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം.
ഇവർ താമസിക്കുന്ന ഓടിട്ട വീടിന് മുകളിലേക്ക് മരം വീഴുകയായിരുന്നു.
പോലീസും ഫയർഫോഴ്സും എത്തി മരം മുറിച്ചു മാറ്റിയാണ് വിഷ്ണുവിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്
ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു
മരം വീണ് വീട് തകർന്നു; യുവാവിന് ദാരുണാന്ത്യം