ഓപ്പറേഷൻ തൂഫാൻ;
കയ്പമംഗലത്ത് ലഹരിവസ്തുക്കളുമായി രണ്ട് പേർ പിടിയിൽ.
സ്കൂൾ-കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവ്, ഹാഷിഷ് ഓയിൽ, എം.ഡി.എം.എ എന്നിവയുമായി ക്രിമിനൽക്കേസുകളിൽ പ്രതികളായ കയ്പമംഗലം വഴിയമ്പലം സ്വദേശി പുത്തൂർ വീട്ടിൽ സൂരജ് (27), പുല്ലൂറ്റ് നാരായണമംഗലം സ്വദേശി മുണ്ടോളി വീട്ടിൽ അമ്പാടി എന്ന അക്ഷയ് (30) എന്നിവരെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കാളമുറിയിലുള്ള വാടക വീട്ടിൽ നിന്നുമാണ് ഇവർ പോലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ആർ.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ കയ്പമംഗലം എസ് എച്ച് ഒ ബിജിത്ത്, എസ് ഐ അജാസുദ്ദീൻ, ജി എസ് ഐ മണികണ്ഠൻ, സി പി ഒ പ്രിയ എന്നിവരാണ് ഉണ്ടായിരുന്നത്.