freepress24news.com

സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന മെയ് 25 ന്

20260523
Spread the News

കൊടുങ്ങല്ലൂർ സബ് ആർ.ടി ഓഫീസിന്റെ കീഴിലുള്ള സ്കൂൾ വാഹനങ്ങളുടെ ഈ അധ്യയന വർഷത്തെ സുരക്ഷാ പരിശോധന മെയ് 25 ന് കോട്ടപ്പുറത്തുള്ള ഫിറ്റ്നസ് പരിശോധന സ്ഥലത്ത് നടക്കും. വാഹന പരിശോധന രാവിലെ ഏഴ് മുതൽ 11 മണി വരെ ഉണ്ടായിരിക്കും. സ്കൂൾ വാഹന ഡ്രൈവർമാർക്കും ഡോർ അറ്റൻ്റർമാക്കുമുള്ള ബോധവത്കരണ ക്ലാസ് അന്നേ ദിവസം 11.30 മുതൽ ഒരു മണി വരെ കോട്ടപ്പുറം സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. കൊടുങ്ങല്ലൂർ താലൂക്കിലെ എല്ലാ സ്‌കൂൾ വാഹനങ്ങളും പരിശോധനയ്ക്ക് ഹാജരാക്കേണ്ടതും സ്കൂൾ വാഹന ഡ്രൈവർമാരും ഡോർ അറ്റന്റർമാരും ബോധവത്കരണ ക്ലാസിൽ പങ്കെടുക്കേണ്ടതുമാണെന്ന് കൊടുങ്ങല്ലൂർ ജോയിൻ്റ് ആർ.ടി.ഒ അറിയിച്ചു.


Spread the News
error: Content is protected !!
Scroll to Top