freepress24news.com

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകൾ 5 ദിവസം അടഞ്ഞുകിടക്കും

20260522
Spread the News

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകൾ വരുന്ന 5 ദിവസം അടഞ്ഞുകിടക്കും. വാരാന്ത്യ അവധി, ഉത്സവ ദിനങ്ങൾ എന്നിവ മൂലമാണ് അടഞ്ഞുകിടക്കുക. ഇടപാടുകൾ ചെയ്യേണ്ടവർ അതിന് മുൻപുതന്നെ ചെയ്യേണ്ടതാണ്. മെയ് 23 മുതൽ 27 വരെയാണ് ബാങ്ക് പ്രവർത്തിക്കാത്തത്. മെയ് 23ന് നാലാം ശനി പ്രമാണിച്ച് ബാങ്കിന് അവധിയാണ്. മെയ് 24 ഞായറാഴ്ച പൊതു അവധി ദിനമാണ്. മെയ് 25,26 തീയതികളിൽ പണിമുടക്ക് ആയതിനാൽ ബാങ്ക് അടഞ്ഞുകിടക്കും.

എസ്ബിഐ എംപ്ലോയീസ് ഫെഡറേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. മെയ് 27ന് ബക്രീദ് പ്രമാണിച്ചതും ബാങ്കുകൾ അടഞ്ഞുകിടക്കും. ചിലയിടങ്ങളിൽ മെയ് 28നാണ് ബക്രീദ്. അന്നും ബാങ്ക് അവധിയായിരിക്കും. ഇതോടെ തുടർച്ചയായ ആറ് ദിവസം വരെയാണ് ബാങ്കുകൾ അടഞ്ഞുകിടക്കാൻ പോകുന്നത്. ബാങ്കുകൾ അടഞ്ഞുകിടക്കുമ്പോഴും യുപിഐ, ഓൺലൈൻ സേവനങ്ങൾ എന്നിവ തുടരും. അവയ്ക്ക് യാതൊരു ബുദ്ധിമുട്ടും ഉപയോക്താക്കൾ നേരിടില്ല


Spread the News
error: Content is protected !!
Scroll to Top