freepress24news.com

ജാതിക്കുമ്മി കവിത പുരസ്കാരം  ഡെറി പോൾ രചിച്ച “മൺപാത്രങ്ങളെ കുറിച്ച് ” എന്ന കവിതയ്ക്ക്  

20260517
Spread the News

2026 ലെ ജാതിക്കുമ്മി കവിത പുരസ്കാരം ഡെറി പോൾ രചിച്ച “മൺപാത്രങ്ങളെ കുറിച്ച് ” എന്ന കവിതയ്ക്ക്.
കവി തിലകൻ പണ്ഡിറ്റ് കെ പി കറുപ്പന്റെ ഓർമ്മക്കായി ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാല ഏർപ്പെടുത്തിയിട്ടുള്ളതാണ് ജാതികുമ്മി കവിത പുരസ്കാരം.
വടക്കേക്കാട് കല്ലൂർ സ്വദേശിയായ ടി.എം ഡെറിപ്പേർ കേരളവർമ്മ കോളേജിലെ പൊളിറ്റിക്കൽ സയൻസ് ഗവേഷക വിദ്യാർത്ഥിയാണ്.
പ്രൊഫസർ വി കെ സുബൈദ ചെയർ പേഴ്സണനും ബക്കർ മേത്തല,സെബാസ്റ്റ്യൻ എന്നിവർ അംഗങ്ങളും ആയിട്ടുള്ള ജൂറിയാണ് പുരസ്കാരത്തിന് അർഹമായ കവിത തെരഞ്ഞെടുത്തത്.

10001 രൂപയും ശിലാഫലകവും ഫലവൃക്ഷത്തൈയ്യും അടങ്ങുന്നതാണ് ജാതിക്കുമ്മി കവിത പുരസ്കാരം.

മെയ് 24 ഞായർ വൈകിട്ട് 5 മണിക്ക് പണ്ഡിറ്റ് കറുപ്പന്റെ 142മത് ജന്മദിനത്തിൽ ആനാപ്പുഴയിൽ കല്യാണദായിനി സഭയുടെ നേതൃത്വത്തിൽ നടക്കുന്ന സ്മൃതി സമ്മേളനത്തിൽ കൊടുങ്ങല്ലൂർ എംഎൽഎ അഡ്വ. ഒ ജെ. ജെനീഷ് പുരസ്കാര സമർപ്പണം നടത്തും.


Spread the News
error: Content is protected !!
Scroll to Top