ദേശീയപാത 66ൽ പൊക്കുളങ്ങരയിൽ നിറുത്തിയിട്ട ടോറസ് ലോറിക്ക് പിറകിൽ കാറിടിച്ച് കാർ യാത്രക്കാരൻ മരിച്ചു.മൂന്ന് പേർക്ക് പരിക്ക്. ഏങ്ങണ്ടിയൂർ ഉണുങ്ങൽ സുരേഷിൻ്റെ അരുൺ (27) ആണ് മരിച്ചത്.
കാറിലുണ്ടായിരുന്ന വാടാനപ്പള്ളി മണ്ണാം പുറത്ത് ഭവിൻ ബാബു ( 26 ),
വാടാനപ്പള്ളി ബീച്ച് റോഡ് കാര്യാട്ട് ശ്രീരാഗ് (27), ഇടശ്ശേരി പുളിയംതിരുത്തി വാക്കാട്ട് ആശ്രിത് (25) എന്നിവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.