ശ്രീനാരായണപുരം പി.വെമ്പല്ലൂരിൽ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പി. വെമ്പല്ലൂർ കൂനിയാറ വീട്ടിൽ കാർത്തികേയൻ്റെ ഭാര്യ ലത (68) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് ഇവർക്ക് പൊള്ളലേറ്റത്. ആദ്യം കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു.