കൊടുങ്ങല്ലൂരിൽ കല്യാണ സൽക്കാരത്തിനിടെ കൂട്ടത്തല്ല് നിരവധി പേർക്ക് പരിക്ക്.
ആനാപ്പുഴ പാലിയംതുരുത്ത് വിദ്യാർത്ഥദായിനി സഭ ഹാളിൽ വെള്ളിയാഴ്ച്ച വൈകീട്ട് നടന്ന വിവാഹ റിസപ്ഷൻ ചടങ്ങിലാണ് ഇരുകൂട്ടർ ഏറ്റുമുട്ടിയത്.
അയൽവാസികൾ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് സൂചന.
പാത്രങ്ങൾ കൊണ്ടുള്ള ഏറിൽ ഒരു കുട്ടി ഉൾപ്പടെ നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കല്ല്യാണ വിരുന്നിനിടെ കൂട്ടത്തല്ല് നിരവധി പേർക്ക് പരിക്ക്