freepress24news.com

എടവിലങ്ങ് ഒറേപ്പാടത്ത് ശ്രീ ഭദ്രകാളി മുത്തപ്പൻ ദേശക്ഷേത്രത്തിലെ മഹോത്സവം ആഘോഷിച്ചു

IMG 20260410 WA0027
Spread the News

കൊടുങ്ങല്ലൂർ എടവിലങ്ങ് ഒറേപ്പാടത്ത് ശ്രീ ഭദ്രകാളി മുത്തപ്പൻ ദേശക്ഷേത്രത്തിലെ മഹോത്സവം ആഘോഷിച്ചു.
ഉത്സവത്തിൻ്റെ ഭാഗമായി കലവറ നിറക്കൽ, തിരുവാതിരക്കളി, കൈകൊട്ടിക്കളി , പ്രസാദ കഞ്ഞി വിതരണം, മഹാഗണപതി ഹോമം, കലശാഭിഷേകം, പന്തീരടി പൂജ, ശ്രീ ഗുരുമുത്തപ്പനും ശ്രീ വീരഭദ്ര സ്വാമിക്കും വിശേഷാൽ പൂജകൾ, നാഗങ്ങൾക്കു പാലും നൂറും, അഷ്ടനാഗക്കളം, ശ്രീ ഗുരുമുത്തപ്പനും ശ്രീ ഭദ്രകാളിക്കും ശ്രീ വീരഭദ്ര സ്വാമിക്കും കളമെഴുത്തും പാട്ടും, നടക്കൽ പറയെടുപ്പ്, പന്തീരാഴി, ശ്രീ വിഷ്ണുമായ സ്വാമിക്ക് മഹാനിവേദ്യ സമർപ്പണം, പ്രസാദ ഊട്ട്, നവഗുരുതി പൂജ തുടങ്ങിയവ നടന്നു. ക്ഷേത്രം മേൽശാന്തി പ്രജീഷ് കരിനാട്ട് ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു.
ക്ഷേത്ര സമിതി, മാതൃ സമിതി ഭാരവാഹികളായ എ.കെ.ഗോപിനാഥൻ, എ എസ് രാധാകൃഷ്ണൻ, ലിജ, സുബീഷ് കോരുചാലിൽ, വിജയൻ അറക്കൽ, സുനിൽ പിണ്ടിയത്തുപടി ഷേർലി മധു , ജലജ പ്രകാശൻ , അനീഷ സോമൻ, മഞ്ജു മനോജ് , സുബിൻ കണ്ണദാസ്, എ ജി മനോജ് തുടങ്ങിയവർ നേതൃത്വം നൽകി.


Spread the News
error: Content is protected !!
Scroll to Top