freepress24news.com

അവധി തുടങ്ങുമ്പോൾ ആവേശം വേണ്ട

20260328
Spread the News

മധ്യവേനലവധിക്കായി വിദ്യാലയങ്ങൾ അടയ്ക്കുന്ന ദിവസത്തിൽ ആഘോഷങ്ങൾ അക്രമത്തിലേക്ക് വഴിമാറുന്നത് തടയാൻ നിർദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്.
ഹയർ സെക്കണ്ടറി/ വി.എച്ച്.എസ്.ഇ പരീക്ഷ അവസാനിക്കുന്ന മാർച്ച് 28,
എസ്.എസ്.എൽ.സി പരീക്ഷ അവസാനിക്കുന്ന മാർച്ച് 30, എട്ട്,ഒൻപത് വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ അവസാനിക്കുന്ന 31 എന്നീ തിയ്യതികളിൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് മുൻകരുതൽ സ്വീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
പരീക്ഷകൾ അവസാനിക്കുന്ന ദിവസം വിദ്യാലയങ്ങളിൽ ആഘോഷങ്ങൾ നടത്തുവാൻ പാടുള്ളതല്ലെന്ന് കർശന നിർദ്ദേശമുണ്ട്.
പരീക്ഷകൾ കഴിഞ്ഞു ഇറങ്ങുന്ന വിദ്യാർത്ഥികൾ മേൽപ്പറഞ്ഞ വിധത്തിലുള്ള ഏതെങ്കിലും പ്രവൃത്തികളിൽ ഏർപ്പെടുന്നില്ല എന്നത് അധ്യാപകർ ഉറപ്പാക്കേണ്ടതാണ്,
സ്കൂൾ അടയ്ക്കുന്ന ദിവസം കുട്ടികളെ സ്കൂളിൽ നിന്നും കൂട്ടിക്കൊണ്ടു പോകുന്നതിന് രക്ഷകർത്താക്കളുടെ സഹകരണം ഉറപ്പുവരുത്തേണ്ടതാണ്,
സ്കൂൾ ക്യാമ്പസിനു പുറത്ത് പോലീസിൻ്റെ സഹായം തേടാവുന്നതാണ് തുടങ്ങിയ നിർദ്ദേശങ്ങളടങ്ങിയ ഉത്തരവ് മുഴുവൻ വിദ്യാലയ മേധാവികൾക്കും ലഭിച്ചിട്ടുണ്ട്.


Spread the News
error: Content is protected !!
Scroll to Top