freepress24news.com

ഗുരു സ്മൃതി സംഗമം ഞായറാഴ്ച്ച കൊടുങ്ങല്ലൂരിൽ

20260321
Spread the News

കൊടുങ്ങല്ലൂർ: ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭ തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഗുരു സ്മൃതി സംഗമം ഞായറാഴ്ച്ച കൊടുങ്ങല്ലൂരിൽ നടക്കും.
ഗുരുവിന് ആതിഥ്യമരുളിയ തറവാടുകളിൽ ഒരുക്കുന്ന ഗുരുസ്‌മൃതി സംഗമത്തിൻ്റെ ആദ്യ പരിപാടി ഞായറാഴ്ച്ച വൈകീട്ട് 4.30ന് ആനാപ്പുഴ പണിക്കശേരി ഡോ. പി.എസ്. ഹരിശങ്കറിൻ്റെ വസതിയിലാണ് നടക്കുക.
ശ്രീനാരായണ ഗുരുവിൻ്റെ സന്ദേശങ്ങളും സഞ്ചാരപാതയും പുതിയ തലമുറയിലേക്കു പകർന്നു നൽകുകയാണ് ലക്ഷ്യം. ഗുരു ധർമ പ്രചരണ സഭ ജില്ലാ കമ്മിറ്റിയും കൊടുങ്ങല്ലൂർ മുനിസിപ്പൽ കമ്മിറ്റിയും ചേർന്നാണ് ആനാപ്പുഴയിൽ സ്മൃതി സംഗമം ഒരുക്കുന്നത്. എറണാകുളം ജില്ലയിലെ മൂത്തകുന്നം ക്ഷേത്രത്തിൽ പ്രതിഷ്‌ഠയ്ക്കു ശേഷം മടങ്ങവെയാണ് അനാപ്പുഴ പണിക്കശ്ശേരിൽ തറവാടിൽ ഗുരു വിശ്രമിച്ചത്. ഒരു ദിവസം തങ്ങിയ ഗുരു, ഹരിശങ്കറിന്റെ പൂർവികരുമൊത്ത് സംവദിച്ചു. വീടിനു പുറത്തു ഗുരു വിശ്രമിച്ച എലിഞ്ഞി മരം തറ കെട്ടി ഇന്നും സരക്ഷിക്കുന്നുണ്ട്.’
ശിവഗിരി മഠാധിപതിയായിരുന്ന ശങ്കരാനന്ദ സ്വാമിയുടെ കുറുമാലി പുഴയുടെ തീരത്തുള്ള കോമത്ത് വീട്ടിൽ തറവാട്, വലപ്പാട് അടിപ്പറമ്പിൽ തറവാട്, ഗുരുവിന് ചികിത്സ നൽകിയ എടമുട്ടം ചോലയിൽ തറവാട്, ഗുരുപ്രതിഷ്ഠ നടത്തിയ കൂർക്കഞ്ചേരി, പെരിങ്ങോട്ടുകര, കാരമുക്ക്, ചാവക്കാട്, പൊങ്ങണം കാട് എന്നിവിടങ്ങളിലെ ക്ഷേത്രങ്ങൾ, വിശ്രമിച്ച കേന്ദ്രങ്ങൾ തുടങ്ങിയവയെല്ലാം ഗുരു സ്മൃതിയുടെ ഭാഗമായി പരിചയപ്പെടുത്തും. ഗുരുവിൻ്റെ ആത്മീയ പ്രയാണത്തിന് പിന്തുണ നൽകുകയും ധർമ സ്‌ഥാപനങ്ങളും സ്‌കൂളുകളും പടുത്തുയർത്തിയവരെ സ്മരിക്കുന്ന ചടങ്ങുകളും നടത്തും. ഞായറാഴ്‌ച 4.30 ന് ഗുരു ധർമ പ്രചരണ സഭ കേന്ദ്ര സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി ഉദ്ഘാടനം ചെയ്യും. ഗുരു ധർമ പ്രചരണ സഭ ജില്ലാ പ്രസിഡൻന്റ് ടി.കെ. സന്തോഷ് അധ്യക്ഷത വഹിക്കും.


Spread the News
error: Content is protected !!
Scroll to Top