freepress24news.com

മാർച്ച് 21ന് കൊടുങ്ങല്ലൂരിൽ പ്രാദേശിക അവധി

20260317
Spread the News

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിൻ്റെ ഭാഗമായി അശ്വതി ദിനമായ 21.3.2026 (ശനിയാഴ്ച) കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിലുള്ള എല്ലാ സർക്കാരോഫീസുകൾക്കും, വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും,അങ്കണവാടികൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.
മുൻ നിശ്ചയപ്രകാരമുളള പൊതുപരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന, അർദ്ധസർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും ഈ ഉത്തരവ് ബാധകമല്ല.


Spread the News
error: Content is protected !!
Scroll to Top