സംസ്ഥാനത്ത് വദനാർബുദ വ്യാപനം ഉയരുന്ന സാഹചര്യത്തിൽ കേരളം മുഴുവൻ പ്രവർത്തിക്കുന്ന ഏഴായിരത്തോളം ദന്താശുപത്രികൾ കേന്ദ്രീകരിച്ച് ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ
പ്രാഥമിക പരിശോധന സംഘടിപ്പിക്കും. ഡെൻ്റിസ്റ്റ് ഡേ ആയ ഇന്ന് കോഴിക്കോട് പദ്ധതിക്ക് തുടക്കം കുറിക്കും. ഐ.ഡി.എ. കാൻ വിൻ എന്ന ഈ പദ്ധതി യുടെ ഭാഗമായി ക്ലിനിക്കുകളിലടക്കം ചികിത്സക്കെത്തുന്ന മുഴുവൻ പേർക്കും പ്രാഥമിക പരിശോധനകൾ നടത്തുമെന്ന് ഐഡി എ പ്രതിനിധി ഡോ. റിങ്കൂ മാത്യു പത്രസമ്മേളനത്തിൽ അറിയിച്ചു.
വായിൽ ഭേദമാകാതെ തുടരുന്ന മുറിവുകൾ, പാടുകൾ, അസാധാരണ വളർച്ചകൾ, വേദന, രക്തസ്രാവം, വായ തുറക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയു ണ്ടെങ്കിൽ പരിശോധന നടത്ത ണമെന്നും ഭാരവാഹികൾ അറിയിച്ചു. ഇതിനായി പ്രത്യേക ക്യാമ്പ് നടത്തും.
ടാറ്റ കാൻസർ ഗവേഷണ കേന്ദ്രവുമായി സഹകരിച്ചാണ് പദ്ധതി.
ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തൃശ്ശൂർ ബ്രാഞ്ച് പ്രസിഡന്റ് ഡോ. കെ. പ്രശാന്ത്,
കൊടുങ്ങല്ലൂർ ബ്രാഞ്ച് പ്രസിഡന്റ് ഡോ. ജിതിൻ ഗോപി, ചാലക്കുടി ബ്രാഞ്ച് പ്രസിഡന്റ് ഡോ.ജോൺസൻ ജോൺ, ഗുരുവായൂർ ബ്രാഞ്ച് സെക്രട്ടറി,ഡോ. ജോജി ജോർജ്, എ കുന്നംകുളം ബ്രാഞ്ച് സെക്രട്ടറി
ഡോ. ജിജിൻ ജോയ് പനക്കൽ,ഡോ.സജിഷ് വിശ്വനാഥൻ എന്നിവരും പത്രസമ്മേളന ത്തിൽ പങ്കെടുത്തു.