freepress24news.com

വി.എം കുട്ടി സ്‌മാരക നൊസ്റ്റാൾജിക് സിംഗർ  പുരസ്‌ക്കാരം വി.ടി മുരളിക്ക്

20260302
Spread the News

ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന മതിലകം ഹെൽത്ത് എയിഡിൻ്റെ വയോജന കേന്ദ്രമായ ‘അടുപ്പം’ വി.എം കുട്ടിയുടെ സ്‌മരണയ്ക്കായി ഏർപ്പെടുത്തിയ നൊസ്റ്റാൾജിക് സിംഗർ പുരസ്‌ക്കാരത്തിന് വി.ടി മുരളിയെ തെരഞ്ഞെടുത്തു.
പി. സുരേന്ദ്രൻ ചെയർമാനും ഫൈസൽ എളയാറ്റിൽ, സമീർ ബിൻസി എന്നിവർ അംഗങ്ങളും ആയ ജൂറിയാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
ഏപ്രിൽ 2 വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 5 മണിക്ക്
മതിലകം പാലത്തിന് സമീപമുള്ള
മതിലകം ഹെൽത്ത് എയ്ഡ് അങ്കണത്തിൽ വെച്ച്(കുരിക്കൾ വീട്ടിൽ മുഹമ്മദാലി സ്മാരക മന്ദിരം) സംഘടിപ്പിക്കുന്ന
അമ്പിളിത്താളം – പെരുന്നാൾ പെരുമ എന്ന പരിപാടിയിൽ വെച്ച് ആലങ്കോട് ലീലാകൃഷ്ണൻ പുരസ്ക്കാരം സമർപ്പിക്കും.


Spread the News
error: Content is protected !!
Scroll to Top