വിശുദ്ധ റംസാൻ മാസം
30 ദിവസവും നോമ്പ് മുറിയാതെ ലഭിക്കുക എന്നത് ഏതൊരു വിശ്വാസിയും ആഗ്രഹിക്കുന്നതാണ് . പലപ്പോഴും അസിഡിററി ; വയറു വേദന ; തല വേദന ; ഛർദ്ദി മൂലം ഇതിന് കഴിയാതെ വരാറുണ്ട് . പലരും ഇത് ഒഴിവാക്കാൻ മരുന്ന് ചോദിച്ച് വരാറുണ്ട്.
ഭക്ഷണത്തിൽ ഒരല്പം കരുതൽ കാണിച്ചാൽ ഒരു പരിധി വരെ നമുക്ക് ഈ പ്രശ്നം ഒഴിവാക്കാൻ കഴിയും. ചിലർക്ക് അല്പം മരുന്നുകളും വേണ്ടി വരാം .
അത്താഴം :
കഞ്ഞി ; കുറുക്കുകൾ ;ഓട്സ് . ചപ്പാത്തി : കുത്തരി ചോറ് ; തൈര് : നേന്ത്രപ്പഴം ; പുഴുങ്ങിയ മുട്ട ; സാലഡുകൾ ഇവയിൽ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. വെള്ളവും കുടിക്കണം. എരിവില്ലാഞ്ഞതും പുളികുറവുള്ളതുമായ കറികൾ മാത്രമേ അത്താഴത്തിന് ഉപയോഗിക്കാവൂ. അത്താഴത്തോടൊപ്പം ചെറുപഴമോ ഞാലിപ്പൂവൻ പഴമോ പാലിലോ നാളികേരപ്പാലിലോ ചേർത്ത് ജ്യൂസാക്കി കഴിക്കുന്നത് ദഹന പ്രക്രിയക്ക് നല്ലതാണ്.
ഒഴിവാക്കേണ്ടവ : പൊറോട്ട ; അച്ചാറുകൾ ; എരിവും പുളിയും ഉള്ള കറികൾ, ചട്ണികൾ, ഇറച്ചി , മീൻ, ഉപ്പ് കൂടിയ ഭക്ഷണങ്ങൾ ; വറവുകൾ.
ഭക്ഷണം കഴിച്ച ഉടനെ കിടക്കാതിരിക്കാൻ ശ്രദ്ധിക്കുക
ഇഫ്താർ :
1-2 ഈന്തപ്പഴം : ചെറിയ ചൂട് വെള്ളം . സാധാരണ വെള്ളം , കുറച്ച് പഴവർഗ്ഗങ്ങൾ, ആവിയിൽ വേവിച്ച അട, മോമോസ് എന്നിവ മിതമായി കഴിക്കാം.
പ്രാർത്ഥനക്ക് ശേഷം
വെജിറ്റബിൾ സൂപ്പ്
തരി കഞ്ഞി, ഗ്രിൽ ചെയ്ത മത്സ്യ മാംസങ്ങൾ. ആവിയിൽ വേവിച്ച പച്ചക്കറികൾ . പത്തിരി, അപ്പം, നൂലപ്പം, കുത്തരി ചോറ് ; നെയ്ചോറ് ; ചപ്പാത്തി ; റൊട്ടി, വേവിച്ച പച്ചക്കറികൾ, പുഴുങ്ങിയെടുത്ത ചിക്കൻ എന്നിവ ചേർത്ത സലാഡ് നല്ലതാണ്.
ഒഴിവാക്കേണ്ടവ :
സമോസ പോലുള്ള എണ്ണയിൽ വറുത്തത്. എരിവുള്ള മസാല ചേർത്ത ഭക്ഷണം
തണുപ്പിച്ച നാരങ്ങ നീര്, ഐസ്ക്രീം കോളകൾ .
രാത്രിയിലെ പ്രാർത്ഥനക്ക് ശേഷം ഒരു കപ്പ് ജീരക കഞ്ഞി കഴിക്കുന്നത് നല്ലതാണ്.
ഭക്ഷണം ഒറ്റ ഇരുപ്പിൽ വയർ നിറയെ കഴിക്കാതെ ഒന്നോ രണ്ടോ പ്രാവശ്യമായി കഴിക്കാം. പ്രത്യേകിച്ച് ഷുഗറുള്ളവർ . അധിക അളവിൽ പെട്ടെന്ന് ഭക്ഷണം കഴിക്കുന്നത് അസിഡിറ്റി ഗ്യാസ് ഇവ ഉണ്ടാക്കാം
കുടിക്കാവുന്നവ
1 ) കരിക്കിൻ വെള്ളം ( ഷുഗർ , കിഡ്നി രോഗികൾ ഡോക്ടറുടെ നിർദ്ദേശം അനുസരിച്ച് മാത്രം )
2) പാൽ
3) കുക്കുമ്പർ ജ്യൂസ്
4) പഞ്ചസാര ഇടാത്ത പുളി കുറഞ്ഞ ജ്യൂസുകൾ
5) തണ്ണിമത്തൻ ജ്യൂസ്.
ഒഴിവാക്കേണ്ടവ :
പുളി കൂടിയ തണുപ്പിച്ച ജ്യൂസുകൾ;
കോളകൾ ; കടുപ്പമേറിയ ചായ / കാപ്പി
ഭക്ഷണ രീതി :
ചെറിയ അളവിൽ പല പ്രാവശ്യമായി കഴിക്കാം.
ഭക്ഷണ ശേഷം ഉടനെ കിടക്കരുത് 1 -2 മണിക്കൂറിന് ശേഷം കഴിയുമെങ്കിൽ അല്പം നടന്നതിന് ശേഷം മാത്രം കിടക്കുക.
തല അല്പം ഉയർത്തി വച്ച് കിടക്കുക
അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. ടൈറ്റായ വായു സഞ്ചാരം കുറഞ്ഞ ജീൻസ് പോലുള്ള വസ്ത്രങ്ങൾ ഒഴിവാക്കുക
8-10 ഗ്ലാസ് വെള്ളം പലപ്പോഴായി കുടിക്കാൻ ശ്രദ്ധിക്കുക
എപ്പോഴാണ് ഡോക്ടറെ കാണേണ്ടത് .
തലവേദന ; തലകറക്കം ; കഠിനമായ നെഞ്ചെരിച്ചിൽ .
നെഞ്ച് വേദന .
അസ്വഭാവികമായ വിയർപ്പ് : ഛർദ്ദി ; വയറു വേദന . മലത്തിൻ്റെ നിറം കറുപ്പോ രക്തം കലർന്നതോ ആയി കണ്ടാൽ
ഉടൻ വൈദ്യ സഹായം തേടുക
Dr O G വിനോദ്
9846043244