കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ (കെ.എൽ.സി.എച്ച്.എ) ഏർപ്പെടുത്തിയ ചരിത്ര പ്രതിഭ അവാർഡ് പീറ്റർ കുരിശിങ്കലിന്.
കൊടുങ്ങല്ലൂർ കോട്ടപ്പുറം സ്വദേശിയായ ഇദ്ദേഹം റിട്ട. അധ്യാപകനും എഴുത്തുകാരനുമാണ്.
എറണാകുളം പി.ഒ.സി യിൽ നടന്ന ചടങ്ങിൽ വരാപ്പുഴ മെട്രോ പൊളിറ്റൻ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അവാർഡ് വിതരണം ചെയ്തു.
മതിലകം ഓലപ്പുറത്ത് സിൽവേരിയുടെ ഓർമ്മക്കായാണ് അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. വ്യത്യസ്ത മേഖലകളിൽ ലത്തീൻ സമുദായത്തിൽ നിന്നും മികവ് തെളിയിച്ച വ്യക്തികൾക്കാണ് അവാർഡ് നൽകിയത്.
ബാസ്ത്യൻ തുരുത്തിൽ താമസിക്കുന്ന ഇദ്ദേഹം നിരവധി സഭാ ചരിത്ര ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.