ചോദ്യങ്ങൾക്ക് മുന്നിൽ പതറാതെ കലക്ടർ,
തൃശ്ശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നടത്തിവരുന്ന മീറ്റ് ദി കലക്ടർ പരിപാടിയുടെ ഭാഗമായാണ് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികൾ സംവാദം നടത്തിയത്.
തൃശ്ശൂർ ജില്ല ആനുകാലികമായി നേരിട്ടുകൊണ്ടിരിക്കുന്ന സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചും അതിനുള്ള പരിഹാരങ്ങളെ കുറിച്ചുമാണ് പ്രധാനമായും ചർച്ചയിൽ വന്നത്. കുട്ടികളുടെ കൂടെ സെൽഫിയെടുത്തും ഓട്ടോഗ്രാഫ് നൽകിയും കുട്ടികളുടെ പ്രിയങ്കരനായി കലക്ടർ മാറി.
22 വിദ്യാർത്ഥിനികളും നാല് അധ്യാപകരും അടക്കം 26 പേർ പരിപാടിയിൽ പങ്കെടുത്തു.
കലക്ടർ പൊളിയാ… കുട്ടികളുമായി സംവദിച്ച് ജില്ലാ കലക്ടർ