കൊടുങ്ങലൂർ: കോൺഗ്രസ് നേതാവും പത്രപ്രവർത്തകനുമായിരുന്ന മേത്തല എടമുക്ക് എറമംഗലത്ത് അബ്ദുൾ കരീം (വീക്ഷണം കരീം 71) നിര്യാതനായി.
ഖബറടക്കം തിങ്കളാഴ്ച്ച രാവിലെ പത്ത് മണിക്ക് എടമുക്ക് ജുമാ മസ്ജിദിൽ. കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി, മേത്തല മണ്ഡലം വൈസ് പ്രസിഡൻ്റ്, കേരള കെട്ടിട നിർമ്മാണ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ജില്ലാ സഹകരണബാങ്ക് റിട്ടയേർഡ് ഉദ്യോഗസ്ഥനാണ്.
ഭാര്യ: സുബൈദ, മക്കൾ: സൽമാൻ, അയിഷ .
മരുമക്കൾ: ഖലീൽ , നീനു.