freepress24news.com

കരോൾസംഘത്തെ അക്രമിച്ചത് ഒറ്റപ്പെട്ട സംഭവമല്ല: ഓൾ ഇന്ത്യാ കാത്തലിക് യൂണിയൻ

8O2VZjZ8fXkvchW6b3hMzZ67MVyUjBG5LKCg7zZQ
Spread the News

കൊടുങ്ങല്ലൂർ: പാലക്കാട് കരോൾ സംഘത്തിന് നേരേയുണ്ടായ അക്രമം ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ലെന്ന് ഓൾ ഇന്ത്യാ കാത്തലിക് യൂണിയൻ.
രാജ്യത്തുടനീളം ക്രൈസ്തവർ അക്രമിക്കപ്പെടുകയാണ്.അക്രമികളെ സംരക്ഷിക്കുന്ന സ്ഥിതി രാജ്യം ഭരിക്കുന്നവരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നു. ഇതിന് മാറ്റം വരണമെന്നും യോഗം ആവശ്യപ്പെട്ടു. .
സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് കുരിശിങ്കൽ ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം രൂപത ജനറൽ സെക്രട്ടറി ഷൈജു സേവ്യർ അദ്ധ്യക്ഷത വഹിച്ചു. വികാസ് ചക്കാലക്കൽ, രാജേഷ് കളത്തിൽ, റോബിൻ പള്ളത്ത്, ആൽഡ്രിൻ ചാപ്പാറ, കെ.ഡി ജോസഫ് എന്നിവർ സംസാരിച്ചു. കോട്ടപ്പുറം രൂപത വർക്കിംങ്ങ് പ്രസിഡന്റായി വികാസ് ചക്കാലക്കലിനെ തെരഞ്ഞെടുത്തു.


Spread the News
error: Content is protected !!
Scroll to Top