മുതിർന്ന മാധ്യമപ്രവർത്തകനും ഇടതുപക്ഷ സഹയാത്രികനുമായ എൻ. മാധവൻകുട്ടിയുടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റുകൾ മെറ്റ നീക്കം ചെയ്തു.
കേരള പൊലീസിൻ്റെ നിർദ്ദേശപ്രകാരമാണ് നടപടി.
15 വർഷമായുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ടിലെ പോസ്റ്റുകളാണ് പോലീസിൻ്റെ ആവശ്യപ്രകാരം ഇന്ത്യക്കകത്ത് നീക്കംചെയ്തെന്നാണ് മെറ്റയുടെ അറിയിപ്പ്.
ആരോ നൽകിയ പരാതിയിൽ തന്നെ അറിയിക്കാതെ പോലീസ് നടപടിയെടുത്തതിൽ ദുരൂഹതയുണ്ടെന്ന് എൻ. മാധവൻകുട്ടി പറഞ്ഞു. പോലീസിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംഘപരിവാറിൻ്റെയും എൻഡിഎ സർക്കാരിന്റെയും നിശിത വിമർശകനാണ് മാധവൻകുട്ടി. ദേശാഭിമാനി മുൻ കൺസൽട്ടിങ് എഡിറ്ററായിരുന്ന അദ്ദേഹം അടുത്തിടെ സിപിഎമ്മിന്റെ ചില നയങ്ങളെയും വിമർശിച്ചിരുന്നു.
എൻ. മാധവൻകുട്ടിയുടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റുകൾ മെറ്റ നീക്കം ചെയ്തു