അവയവദാന ബോധവത്ക്കരണത്തിലൂടെ ശ്രദ്ധേയനായ കൊടുങ്ങല്ലൂർ പുല്ലൂറ്റ് കോഴിക്കട തിരുത്തുള്ളി കുമാരൻ (85) നിര്യാതനായി.
മൃതദേഹം മെഡിക്കൽ കോളേജിലേക്ക് പഠനാവശ്യത്തിനായി നൽകും.
ശിവഗിരി മഠത്തിലേയ്ക്ക് നിരവധി തവണ പദയാത്രയായി തീർത്ഥാടനം നടത്തിയിട്ടുള്ള വ്യക്തിയാണ്.
നിരവധി പേരുടെ നേത്രദാനത്തിനും മരണ ശേഷമുള്ള മൃതദേഹ ദാനത്തിനും മുൻകൈ എടുത്തു പ്രവർത്തിച്ചിരുന്നു. ആൽഫ പാലിയേറ്റീവ് കെയറിൻ്റെ സജീവ പ്രവർത്തകനായിരുന്നു.
അവയവദാന ബോധവത്ക്കരണത്തിലൂടെ ശ്രദ്ധേയനായ കൊടുങ്ങല്ലൂർ പുല്ലൂറ്റ് കോഴിക്കട തിരുത്തുള്ളി കുമാരൻ നിര്യാതനായി