freepress24news.com

ജ്യൂസ് ജാക്കിങ്ങ്; മുന്നറിയിപ്പുമായി പൊലീസ്

20251017 062553
Spread the News

പൊതു ഇടങ്ങളിലെ മൊബൈൽ ചാർജ്ജിംഗ് പോയിൻ്റുകളുമായി ബന്ധപ്പെട്ട തട്ടിപ്പ് – ജ്യൂസ് ജാക്കിങ്ങിനെതിരെ മുന്നറിയിപ്പുമായി പൊലീസ്.
പൊതു മൊബൈൽ ചാര്‍ജിങ്ങ് പോയന്‍റുകള്‍ (മാളുകള്‍, റെസ്റ്റോറന്‍റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍/ട്രെയിനുകള്‍) വഴി ഡാറ്റയും വ്യക്തിഗത വിവരങ്ങളും മോഷ്ടിക്കുന്ന സൈബര്‍ തട്ടിപ്പാണ് ‘ജ്യൂസ് ജാക്കിങ്ങ്’.

സാധാരണ ചാര്‍ജിങ്ങ് കേബിള്‍ പോലെ തോന്നിക്കുന്ന ‘മാല്‍വെയര്‍ കേബിളുകള്‍’ ഉപയോഗിച്ചാണ് പൊതു ചാര്‍ജിങ്ങ് പോയന്‍റുകളില്‍ സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പു നടത്തുന്നത്. ഇത്തരത്തിലുള്ള വ്യജ കേബിളില്‍ കണക്ട് ചെയ്യുന്ന ഫോണുകളിലെ ബാങ്കിങ്ങ് വിവരങ്ങള്‍, ഫോട്ടോകള്‍, കോണ്‍ടാക്റ്റ് ലിസ്റ്റ് തുടങ്ങിയ ഡാറ്റകള്‍ തട്ടിപ്പുകാര്‍ കൈക്കലാക്കുന്നു.
ഇത്തരം തട്ടിപ്പുകളില്‍ നിന്നും രക്ഷനേടാനായി ചെയ്യേണ്ടവ:
പൊതു ഇടങ്ങളില്‍ ചാര്‍ജ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുക.
പവര്‍ ബാങ്ക് ഉപയോഗിക്കുക.
യു.എസ്.ബി ഡാറ്റ ബ്ലോക്കര്‍ ഉപയോഗിക്കുക.
കൂടാതെ പൊതുഇടങ്ങളില്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടയില്‍ പാറ്റേണ്‍ ലോക്ക്, പാസ് വേഡ് എന്നിവ ഉപയോഗിക്കാതിരിക്കുക.


Spread the News
error: Content is protected !!
Scroll to Top