freepress24news.com

അഴീക്കോട് ഹാർബറിൽ പൊതു ശൗചാലയം നിർമ്മിക്കാൻ ഭരണാനുമതി

20250918 071818
Spread the News

അഴീക്കോട് ഹാർബറിൽ നിർമ്മിക്കുന്ന പൊതു ശൗചാലയത്തിന് ഭരണാനുമതിയായി. മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കു മുൾപ്പടെ ഉപകരിക്കുന്ന അഴീക്കോട് ഹാർബറിലെ പൊതു ശൗചാലയത്തിന് 24 ലക്ഷം രൂപയുടെ ഭരണാനു മതി ലഭിച്ചതായി ഇ.ടി ടൈസൺ മാസ്റ്റർ എം എൽ എ അറിച്ചു. ദിവസവും നൂറുകണക്കിന് ആളുകൾ മത്സ്യബന്ധനത്തിനും മത്സ്യ വിപണനത്തിനും എത്തുന്ന അഴീക്കോട് ജെട്ടിയിൽ പൊതു ശൗചാലയം നിർമ്മിക്കാൻ ചില നിയമ തടസ്സങ്ങൾ ഉണ്ടായിരുന്നു. നിരന്തരമായ പരിശ്രമങ്ങൾക്കൊടുവിലാണ് അനുമതി ലഭിച്ചത്. സാങ്കേതിക അനുമതി ലഭ്യമാക്കി ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണം വേഗത്തിലാക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് എം എൽ എ പറഞ്ഞു.


Spread the News
error: Content is protected !!
Scroll to Top