freepress24news.com

പോക്സോ കേസ് പ്രതിക്ക് 78 വർഷം കഠിന തടവും 115000 രൂപ പിഴയും ശിക്ഷ

20250826 145723
Spread the News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസിലെ പ്രതി, എസ്.എൻ പുരം ചെന്തെങ്ങ് ബസാർ സ്വദേശി പൈനാട്ട് പടി വീട്ടിൽ 64 ഇബ്രാഹിമി (64)നെ
വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ (പോക്സോ) കോടതി ജഡ്ജ് ആർ. മിനി 78 വർഷം കഠിന തടവിനും 1,15,000 രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു.
പിഴ തുക അതിജീവിതക്ക് നൽകുന്നതിനും കൂടാതെ കേസിന്റെ സ്വഭാവം പരിഗണിച്ച് ഈ സംഭവം മൂലം അതിജീവിതയ്ക്ക് സംഭവിച്ച മാനസിക ശാരീരികാഘാതങ്ങൾക്കും പുനരധിവാസത്തിനുമായി കേരള വിക്ടിം കംപൻസേഷൻ സ്കീം പ്രകാരം നഷ്ടപരിഹാരം നൽകുന്നതിന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, തൃശൂർ എന്നിവർക്ക് നിർദേശം നൽകുകയും ചെയ്തു.
2023 ജൂൺ മാസം മുതൽ ജൂലൈ മാസം വരെയുള്ള കാലയളവിലായി പ്രതി പലതവണകളിലായി കുട്ടിയെ
ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ആയിരുന്ന അനീഷ് കരീം, സബ് ഇൻസ്പെക്ടർ ആയിരുന്ന എം.എസ് ഷാജൻ, ഗ്രേഡ് എസ്.ഐ. കെ.ആർ സുധാകരൻ, വനിതാ പോലീസ് സ്റ്റേഷൻ എസ്.ഐ കൃഷ്ണ പ്രസാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക്‌ പ്രോസീക്യൂട്ടർ അഡ്വ. ഇ.എ സീനത്ത് ഹാജരായി.


Spread the News
error: Content is protected !!
Scroll to Top