freepress24news.com

ചെന്ത്രാപ്പിന്നി സ്വദേശിയിൽ നിന്നും ഓൺലൈനായിഒന്നരക്കോടിയിലധികം രൂപ തട്ടിയെടുത്ത മഹാരാഷ്ട്ര സ്വദേശികൾ പിടിയിൽ

20250810 130255
Spread the News

ചെന്ത്രാപ്പിന്നി സ്വദേശിയിൽ നിന്നും ഓൺലൈനായിഒന്നരക്കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ മഹാരാഷ്ട്ര സ്വദേശികളായ 2 പ്രതികൾ പിടിയിൽ.
മഹാരാഷ്ട്ര സ്വദേശികളായ മുഹമ്മദ് ഹസൻ ഹനീഫ് സയ്ദ് (23), അൻസാരി മുഹമ്മദ് സിംബാദ് ഹൈദർ(26) എന്നിവരെയാണ്
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാന്റ് ചെയ്തു.
നാപ്റ്റോൾ കമ്പനിയുടെ വാർഷികത്തിന്റെ ഭാഗമായി നടത്തിയ സ്ക്രാച്ച് & വിന്നിൽ ഒന്നാം സമ്മാനമായ കാർ ലഭിച്ചിട്ടുണ്ടെന്നും, ഇത് ലഭിക്കുന്നതിനായി വിവിധ ചാർജ്ജുകൾ ഉണ്ടെന്നും പറഞ്ഞ് പരാതിക്കാരനെക്കൊണ്ട് പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണമയപ്പിക്കുകയും, ഈ ചാർജുകളെല്ലാം റീഫണ്ടബിൾ ആണെന്നും പ്രൈസ് മണിയോടൊപ്പം ഈ തുകയും തിരികെ ലഭിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പണം അയപ്പിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇത്തരത്തിൽ ഒരു കോടി അറുപത്തിയൊന്ന് ലക്ഷത്തി അമ്പത്തിരണ്ടായിരത്തി എഴുനൂറ്റമ്പത് രൂപയാണ് പ്രതികൾ 15-03-2023 മുതൽ 16-06-2023 തിയ്യതി വരെ പ്രതികൾ പരാതിക്കാരനിൽ നിന്ന് തട്ടിയെടുത്തത്.

പ്രതികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തട്ടിയെടുത്ത പണത്തിൽ നിന്ന് 24 ലക്ഷത്തോളം രൂപ അയച്ചു വാങ്ങുകയും, ഈ തുക എ.ടി.എം മുഖേനയും, ബാങ്ക് ട്രാൻസ്ഫർ വഴിയും മുഖ്യപ്രതികൾക്ക് നൽകി കമ്മീഷൻ കൈപ്പറ്റി തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ടതായി കണ്ടെത്തിയതിനാലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
തൃശ്ശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. എസ്.സുജിത്ത്, സബ് ഇൻസ്പെക്ടർമാരായ ഗ്ലാഡ്‌വിൻ, ടി.എൻ.അശോകൻ, എ.എസ്.ഐ അനൂപ് കുമാർ, എസ്.സി.പി.ഒ എ.കെ.മനോജ്, ടെലി കമ്മ്യൂണിക്കേഷൻ സി.പി.ഒ വി.എസ്.അജിത്ത് എന്നിവർ ചേർന്നാണ് കേസ് അന്വേഷിക്കുന്നത്.


Spread the News
error: Content is protected !!
Scroll to Top