freepress24news.com

മലക്കപ്പാറയിൽ നാല് വയസുകാരനെ പുലി പിടിക്കാൻ ശ്രമിച്ചു

20250801 085026
Spread the News

മലക്കപ്പാറയിൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന നാല് വയസുകാരനെ പുലി പിടിക്കാൻ ശ്രമിച്ചു.
പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
അതിരപ്പിള്ളി വീരാൻ കുടി ഉന്നതിയിൽ താമസിക്കുന്ന ബേബിയുടെ മകൻ രാഹുലിനെയാണ് പുലി തലയിൽ കടിച്ച് പിടിച്ച് കൊണ്ടുപോകാൻ ശ്രമിച്ചത്.
പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കുടിലിൽ കിടന്നുറങ്ങുകയായിരുന്നു കുട്ടി.
വീട്ടുകാർ ഒച്ചവെച്ചതിനെ തുടർന്ന് പുലി കുട്ടിയെ വിട്ട് ഓടി മറഞ്ഞു.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മലക്കപ്പാറ പോലീസ് കുട്ടിയെ ഉടൻ തന്നെ മലക്കപ്പാറയിലെ ടാറ്റ ആശുപത്രിയിലും, തുടർന്ന് ചാലക്കുടി താലൂക്ക് ഗവ. ആശുപത്രിയിലും എത്തിച്ചു.


Spread the News
error: Content is protected !!
Scroll to Top