freepress24news.com

വായനശാലകൾ സാമൂഹ്യമാറ്റത്തിന്റെ കേന്ദ്രങ്ങളാകണം ടി.കെ. ഹാരിഫാബി

20250614 122331
Spread the News

വായനശാലകൾ സാമൂഹ്യ പരിഷ്ക്കരണത്തിൻ്റെയും, പുരോഗതിയുടെയും വൈജ്ഞാനിക വികാസത്തിൻ്റെയും കേന്ദ്രങ്ങളായി മാറണമെന്ന് തൃശ്ശൂർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.കെ. ഹാരിഫാബീ ടീച്ചർ അഭിപ്രായപ്പെട്ടു. കൊടുങ്ങല്ലൂർ താലൂക്കിലെ ലൈബ്രറി കൗൺസിൽ അംഗങ്ങളായി തെരെഞ്ഞെടുക്കപ്പെട്ട ഗ്രന്ഥശാലാ പ്രതിനിധികളുടെ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
എസ്.എൻ.പുരം തേവർ പ്ലാസാ ഓഡിറ്റോറിയത്തിൽ നടന്ന താലൂക്ക് ലൈബ്രറി സംഗമത്തിൽ താലൂക്ക് കൗൺസിൽ പ്രസിഡണ്ട് എം.എസ് മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.എസ്.ജയൻ റിപ്പോർട്ടും രേഖ ലോഹിതാക്ഷൻ വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം പി.എൻ. ദേവീപ്രസാദ് ഭാവി പരിപാടികൾ വിശദീകരിച്ചു. യു.കെ. സുരേഷ്കുമാർ, മുഷ്താക്ക് അലി, ഉണ്ണി പിക്കാസോ, രതീഷ രാധാകൃഷ്ണൻ, എന്നിവർ സംസാരിച്ചു.


Spread the News
error: Content is protected !!
Scroll to Top