freepress24news.com

യുവതിയുടെ ആത്മഹത്യ; ഭർത്താവിനെ കോടതി വെറുതെ വിട്ടു

20250612 193039
Spread the News

യുവതിയുടെ ആത്മഹത്യ; പ്രേരണ കുറ്റവും സ്ത്രീധന പീഢനവും ആരോപിച്ച കേസിൽ ഭർത്താവിനെ കോടതി വെറുതെ വിട്ടു.
കയ്പമംഗലം കൂരിക്കുഴി സ്വദേശി ചിറയത്ത് ദീപക്കിനെയാണ് ഇരിങ്ങാലക്കുട പ്രിൻസിപ്പൽ അസിസ്റ്റൻ്റ് സെഷൻസ് കോടതി ജഡ്ജി ആർ.കെ രമ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്.
ദീപക്കിൻ്റെ ഭാര്യയും പെരിങ്ങോട്ടുകര കൊല്ലംപറമ്പിൽ ബാബുവിൻ്റെ മകളുമായ ഗ്രീഷ്മ ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്.
വിവാഹ ശേഷം പ്രതി കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും മറ്റും നിരന്തരമായി മാനസികമായും ശാരീരികമായും പീഢിപ്പിച്ചതിനെ തുടർന്നാണ് ഭാര്യയായ ഗ്രീഷ്മ ആത്മഹത്യ ചെയ്തതെന്നാരോപിച്ച് മതിലകം പോലീസ് ഫയൽ ചെയ്ത കേസിലാണ് പ്രതിയെ വെറുതെ വിട്ട് ഉത്തരവുണ്ടായത്. പ്രതിക്കു വേണ്ടി അഡ്വക്കറ്റ്മാരായ എ.ഡി സുദർശനൻ, കെ.കെ അനിത, കെ.പി അശ്വതി എന്നിവർ ഹാജരായി.


Spread the News
error: Content is protected !!
Scroll to Top