റിസർവ് ബാങ്ക് സ്വർണപ്പണയം സംബന്ധിച്ച് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. വായ്പയായി ലഭിക്കുന്ന തുകയുടെ പരിധിയിലും വായ്പാ കാലാവധിയിലും മാറ്റംവരുന്ന തരത്തിലാണ് നിർദേശങ്ങൾ. പുതിയ രീതി അനുസരിച്ച് ചെറുവായ്പകൾക്ക് സ്വർണത്തിന്റെ മൂല്യമനുസരിച്ച് കൂടുതൽ തുക വായ്പയായി ലഭിക്കും. പുതിയ മാർഗനിർദേശങ്ങൾ വാണിജ്യ ബാങ്കുകൾക്കും ഭവന വായ്പാ സ്ഥാപനങ്ങളുൾപ്പെടെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും സഹകരണ ബാങ്കുകൾക്കും ബാധകമായിരിക്കും. 2026 ഏപ്രിൽ മുതലാണ് പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നത്.