ശ്രീനാരായണപുരം ടൗണിലെ ചുമട്ട് തൊഴിലാളികളായ എം.എസ് മോഹൻദാസ്, കെ.ആർ മനോജ് എന്നിവർക്ക് യാത്രയയപ്പ് നൽകി.
സി.പി.എം ശ്രീനാരായണപുരം ലോക്കൽ കമ്മിറ്റി ഓഫിസിൽ നടന്ന ചടങ്ങ് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എ.എസ് സിദ്ധാർത്ഥൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം ടി.കെ രമേഷ് ബാബു, ലോക്കൽ കമ്മറ്റി സെക്രട്ടറി കെ. രഘുനാഥ് എന്നിവർ സംസാരിച്ചു.