കണ്ണൂരിൽ കുളത്തിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട മാള സ്വദേശി മരിച്ചു. കണ്ണൂർ മെഡിക്കൽ കോളേജിലെ നഴ്സിങ് വിദ്യാർത്ഥി മാള പള്ളിപ്പുറം ഓളിപ്പറമ്പിൽ സുഭാഷ് മകൻ അഭിമന്യു (21) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച അപകടത്തിൽപ്പെ അഭിമന്യു ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്.