പണ്ഡിറ്റ് കറുപ്പൻ വായനശാല കല്യാണ ദായനി സഭയുടെ സഹകരണത്തോടെ നൽകിവരുന്ന പതിനഞ്ചാമത് ജാതിക്കുമ്മി കവിത പുരസ്കാരം കോഴിക്കോട് സ്വദേശിയും കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ഗവേഷക വിദ്യാർത്ഥിയുമായ ആദിയുടെ “മുടിത്തീ” എന്ന കവിതയ്ക്ക് ലഭിച്ചു. 1
0001 രൂപയും ഫലകവും ഫലവൃക്ഷതൈയും അടങ്ങുന്നതാണ് ജാതികുമ്മി കവിത പുരസ്കാരം.
പ്രൊഫ. വി.കെ സുബൈദ അധ്യക്ഷയായി കവി സെബാസ്റ്റ്യൻ ബക്കർ മേത്തല എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്കാരത്തിന് അർഹമായ കൃതി തിരഞ്ഞെടുത്തത്.
ജൂൺ അവസാന വാരം ആനാപുഴയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരം സമർപ്പിക്കും.