freepress24news.com

വി.എം ഷൈൻ സർവ്വീസിൽ നിന്നും വിരമിക്കുന്നു

20250531 071436
Spread the News

കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റുമായ വി എം ഷൈൻ ഇന്ന് (2025 മെയ് 31) സർക്കാർ സർവീസിൽ നിന്നും വിരമിക്കുന്നു.
കേരള എൻ.ജി.ഒ അസോസിയേഷൻ കൊടുങ്ങല്ലൂർ താലൂക്ക് സെക്രട്ടറിയിൽ തുടങ്ങി അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി വരെ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ഗസറ്റഡ് മേഖലയിലേക്ക് ഉദ്യോഗ കയറ്റം ലഭിച്ച ഷൈൻ കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ തൃശൂർ ജില്ലാ സെക്രട്ടറിയായി. സംസ്ഥാന ജനറൽ സെക്രട്ടറിയായി മൂന്ന് തവണ തെരഞ്ഞെടുക്കപ്പെട്ടു.
ജോലി ചെയ്യുന്ന സമയത്തും വിവിധ സാമൂഹ്യ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകിയ വ്യക്തിയായിരുന്നു വി.എം. ഷൈൻ. ഓട്ടിസം ബാധിച്ച വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിനും അവർക്ക് തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിനും സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് മെഡിക്കൽ ഉപകരണം സൗജന്യമായി നൽകുന്നതിനും വേണ്ടി അലിവ് ചാരിറ്റബിൾ സൊസൈറ്റി സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി
വിദ്യാഭ്യാസ മേഖലകളിൽ മുസ്ലിം എജുക്കേഷൻ സൊസൈറ്റിയുമായി സഹകരിച്ച് വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
സർവീസിൽ നിന്നും വിരമിക്കുന്ന വി എം ഷൈനെ ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് എറിയാട് പേബസാറിൽ വെച്ച് ആദരിക്കും. സ്വീകരിക്കുന്നു എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ പി രാജൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബെന്നി ബഹനാൻ എം.പി. ഇ ടി. ടൈസൻ മാസ്റ്റർ എം.എൽ എ വി.ആർ. സുനിൽ കുമാർ എം.എൽ എ., മുൻ എം.പി ടി.എൻ പ്രതാപൻ, മുസ്ലിം ലീഗ് ജില്ല പ്രസിഡണ്ട് സി.എ. റഷീദ്, എംഇഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ കുഞ്ഞു മൊയ്തീൻ എറിയാട് സഹകരണ ബാങ്ക് പ്രസിഡണ്ട് പി എസ് മുജീബ് റഹ്മാൻ അഴീക്കോട് സഹകരണ ബാങ്ക് പ്രസിഡണ്ട് എം ഒ ജോൺ തീരദേശ ഹൈവേ അവകാശ സംരക്ഷണ സമിതി ചെയർമാൻ എ എ മുഹമ്മദ് ഇഖ്ബാൽ മഹല്ല് സെക്രട്ടറി കെ കെ അബു എംഇഎസ് ജില്ലാ പ്രസിഡണ്ട് പി കെ മുഹമ്മദ് ഷമീർ എംഇഎസ് യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് നസീർ ഖാദിയാളം അഡ്വക്കറ്റ് കെ കെ സക്കീർ ഹുസൈൻ കെ എം അബ്ദുൽ ഖാദർ തുടങ്ങിയവർ പങ്കെടുക്കും.


Spread the News
error: Content is protected !!
Scroll to Top